ബത്തേരി മഹാഗണപതി ക്ഷേത്രസമിതി സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി പൊന്‍കുഴി ശ്രീരാമക്ഷേത്ര ഭൂമിയില്‍ പൂങ്കാവനം എന്ന പേരില്‍ നിര്‍മ്മിച്ച ശബരിമല ഇടത്താവളം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വിരി വെക്കാനും വിശ്രമിക്കാനും പ്രാഥമിക കര്‍മ്മങ്ങള്‍ നിറവേറ്റാനും ജില്ലയില്‍ സൗകര്യമില്ലെന്നത് മനസിലാക്കി ക്ഷേത്രസമിതിയാണ് പൊന്‍കുഴിയില്‍ ഇടത്താവളം ഒരുക്കിയത്. ക്ഷേത്ര സമിതി പ്രസിഡന്റ് കെ. ജി ഗോപാലപിള്ള അധ്യക്ഷനായിരുന്നു. മൈസൂര്‍ എം.എല്‍.എ ടി.എസ് ശ്രീവത്സ, ഗുണ്ടല്‍പേട്ട് എം.എല്‍.എ ഗണേഷ് പ്രസാദ് അടക്കമുള്ള ജനപ്രതിനിധികളും ക്ഷേത്ര സമിതി ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.