ജനവാസ കേന്ദ്രത്തില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍
കോളേരികൊന്നക്കല്‍ കവലക്ക് സമീപം പുലിയെ കണ്ടതായി നാട്ടുകാര്‍. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇന്ന് ഉച്ചകഴിഞ് രണ്ടരയോടു കൂടിയാണ്കൃഷിയിടത്തില്‍ പുലിയെ കണ്ടത്.
കൊന്നക്കല്‍ കവലക്ക് സമീപമുളള സ്വകാര്യ കൃഷിയിടത്തിലാണ് പശുവിനെ അഴിക്കാന്‍പോയ വിളക്ക്പാടം മിനി എന്ന വീട്ടമ്മ പുലിയെ കണ്ടത്
തുടര്‍ന്ന് ഇവര്‍ പരിസരവാസികളെ വിവരമറിയിച്ചു .തുടര്‍ന്ന് ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പ്രമോദിന്റെ നേതൃത്വത്തിലുളള വനപാലക
സംഘം സ്ഥലത്ത് എത്തി തോട്ടത്തില്‍ പടക്കം പൊട്ടിച്ച് പരിശോധന നടത്തി. കൃഷിയിടത്തില്‍ മാനുകളുടെ കൂട്ടമാണ് ഉണ്ടായിരുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു . പ്രദേശത്ത് പുലിയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത് . സ്ഥലത്ത് കൂടുതല്‍ പരിശോധന നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത് .