പട്ടിണിയിലായ രവിക്ക് കൈത്താങ്ങായി ജുനൈദ് കൈപ്പാണി.
പട്ടിണിയിലായ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ രവിക്ക് ഭക്ഷണക്കിറ്റുമായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി.വയനാട് വിഷന്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജുനൈദ് മുന്ന് മാസത്തേക്ക് ആവശ്യമായ മുഴുവന്‍ ഭക്ഷണസാധനങ്ങളും സോപ്പു മുതല്‍ ആവശ്യമായ നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റാണ് നല്‍കിയത്.പെന്‍ഷന്‍ പാസാക്കാനാവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ ഗതാഗതമന്ത്രിയുമായി ഫോണില്‍ ആശയ വിനിമയം നടത്തിയതായും ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും ജുനൈദ് കൈപ്പാണി പറഞ്ഞു