വിമുക്ത ഭടന്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നവംബര്‍ 24ന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് സംസ്ഥാന കമ്മിറ്റി. പ്രധാനപ്പെട്ട മൂന്നാവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷം ഭാരവാഹികള്‍ വയനാട് വിഷനോട് പറഞ്ഞു.
ഇന്ത്യയിലെ വിമുക്ത ഭടന്‍മാര്‍ പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്ന പ്രധാന കാര്യമാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്നത്.ഈ ആവശ്യമുന്നയിച്ച് പ്രാദേശികതലം മുതല്‍ പാര്‍ലമെന്റിന് മുമ്പില്‍ വരെ സമരം നടത്തിയിരുന്നു.എന്നാല്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍, ഇ.സി.എച്ച്.എസ്,കാന്റീന്‍ ആനുകൂല്യങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട മൂന്നാവശ്യങ്ങളില്‍ തീരുമാനം വൈകുകയാണ്. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാനും നവംബര്‍ 24-ന് സമരം ആരംഭിക്കാനും കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഗോപിനാഥന്‍ നായരുടെ അധ്യക്ഷതയില്‍ കല്‍പ്പറ്റയില്‍ നടന്ന ദ്വിദിന സമ്മേളനത്തില്‍ തീരുമാനങ്ങളെടുത്തതെന്ന് രക്ഷാധികാരി വര്‍ഗീസ് കാപ്പില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളും പാലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.സംസ്ഥാന പ്രക്ഷോഭത്തെ തുടര്‍ന്ന് ദേശീയ തലത്തിലും സമരത്തിനൊരുങ്ങുകയാണ് വിമുക്ത ഭടന്‍മാര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.