മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവത്തിന് തുടക്കമായി.
മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവത്തിന് തുടക്കമായി. തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി മേള ഉദ്ഘാടനം ചെയ്തു.തലപ്പുഴ യു.പി സ്‌കൂള്‍, മദ്രസഹാള്‍, എന്നിവടങ്ങളില്‍ രണ്ട് ദിനം ശാസ്ത വിജ്ഞാനങ്ങളുടെ വൈവിധ്യം തീര്‍ക്കും. നാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തിനെത്തുന്നത്. ശാസത്ര മേള നാളെ സമാപിക്കും.
പി.ടി.എ.പ്രസിഡന്റ്.എം.ജി ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ലൈജി തോമസ്, റോസമ്മേ ബേബി, പഞ്ചായത്ത് മെമ്പര്‍മാരായ, ഷബിത.കെ, ഷീജ.പി.എ, എ.ഇ.ഒ ഗണേഷ് എം.എം, കെ.ജി ജോണ്‍സന്‍,സുരേഷ് കെ.കെ, തോമസ് ആന്റണി, ഗിരീഷ് കട്ടക്കളം തുടങ്ങിയവര്‍ സംസാരിച്ചു.