വിലക്ക് വാങ്ങി സ്വന്തമാക്കിയ ഭൂമി തിരികെ ലഭിക്കുന്നതിന് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കാത്തിരിപ്പ് നീളുന്നു. നീതിക്കായി കാഞ്ഞിരത്തിനാല്‍ ജെയിംസ് വയനാട് കലക്ട്രേറ്റിന് മുമ്പില്‍ നടത്തുന്ന സമരം 3000 ദിവസം പിന്നിട്ടു. ഏക പ്രതീക്ഷ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലെന്ന് കുടുംബം.ഒരു കാലത്ത് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനായി ശബ്ദമുയര്‍ത്തിയവരും വനം വകുപ്പിന്റെ അനീതിക്കെതിരെ ഇന്ന് നിശബ്ദരാണ്.