മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത വേദോപദേശ പ്രൊമോട്ടര്‍മാരുടേയും പ്രധാനധ്യാപകരുടെയും രൂപത സംഗമവും ഉന്നതതല യോഗവും ഗുരുവന്ദനം എന്ന പേരില്‍ ശ്രേയസ് ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മോര്‍ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം
ചെയ്തു. മതാധ്യാപകര്‍ മാലാഖമാരാണെന്നും സദാ ജാഗരൂഗതയോടെ കുട്ടികളില്‍ വിശ്വാസ തീക്ഷ്ണത നിറയ്ക്കാന്‍ പ്രയത്‌നിക്കുന്നവരായിരിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു
പ്രൊമോട്ടര്‍മാര്‍ക്കും പ്രധാനധ്യാപകര്‍ക്കും വേണ്ടി നടത്തിയ പരിശീലന സമ്മേളനത്തിന്റെ ഉദ്ഘാടനം രൂപതയുടെ മുഖ്യ വികാരി ജനറല്‍ റൈറ്റ് റവ.മോണ്‍.സെബാസ്റ്റ്യന്‍ കീപ്പള്ളില്‍ കോര്‍പ്പിസ്‌കോപ്പ നിര്‍വഹിച്ചു. മാനന്തവാടി മേഖല ഡയറക്ടര്‍ ഫാ. വര്‍ഗീസ് മറ്റമന ,രൂപത ഡയറക്ടര്‍ ഫാ. തോമസ് ക്രിസ്തുമന്ദിരം രൂപത സണ്‍ഡേസ്‌കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് പൂവത്തും കുന്നേല്‍ ഫാദര്‍ ഡോ. ജോളി കരിമ്പില്‍
തുടങ്ങിയവര്‍ സംസാരിച്ചു.