സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പിന് തുടക്കമായി.

0

അരീക്കോട് കെ എംകോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ നാഷണല്‍ സര്‍വ്വീസ് സ്‌കിം, വാബി സാബി 2023 എന്ന പേരില്‍ സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പിന് നടവയല്‍ ചീങ്ങോട് കനവില്‍ തുടക്കമായി.എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മാലിന്യമുക്തകേരളം ,ഗോത്രവാക്ക് , തുടി നിറച്ചാര്‍ത്ത് ,തളിരുകള്‍ ,അക്ഷരക്കൂട്ടം തുടങ്ങി വിവിധ വിഷയങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പരിപാടിയോടനുബന്ധിച്ച് വിളംബര ജാഥ , ഫ്‌ലാഷ്‌മോബ് എന്നിവ നടത്തി . പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ , പഞ്ചായത്തംഗം , അന്നക്കുട്ടിജോസ് ,തങ്കച്ചന്‍ നെല്ലിക്കയം ,കെ എംകോളേജ് പ്രിന്‍സിപ്പാള്‍ ആര്‍ എസ് ശുഭ ,പ്രോഗ്രാം ഓഫീസര്‍ പി മുഹമ്മദ് ഷാഫി , കമ്മദ്ക്കുട്ടി,
പി പി റഹ്‌മാന്‍ , അംജദ് അലി , തുടങ്ങിയവര്‍ സംസാരിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!