പുല്‍പ്പള്ളി കല്ലുവയല്‍ കതവാക്കുന്നില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22)ആണ് കൊല്ലപ്പെട്ടത്.കോടാലികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്.പിതാവാണ് കൊലപ്പെടുത്തിയതെന്ന സംശയത്തില്‍ പൊലീസ് .പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം .പുല്‍പ്പള്ളി സി.ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നു.
ശിവദാസനും ഭാര്യ സരോജിനിയും തമ്മിൽ കുടുംബ വഴക്ക് ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സരോജിനിയും, മകൾ കാവ്യയും കബനിഗിരിയിലെ സരോജിനിയുടെ ഗൃഹത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ അമൽദാസ് ഇവരെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കെ ശിവദാസൻ കോടാലി കൊണ്ട് തലക്കടിച്ചതായാണ് സൂചന. സംശയം തോന്നിയ കാവ്യ അയൽവാസികളെ വിളിച്ച് വിവരം പറഞ്ഞതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ അമലിനെ കണ്ടെത്തിയത്. ആക്രമിക്കാനുപയോഗിച്ച കോടാലി മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു. സംഭവ ശേഷം ശിവദാസനെ കാണ്മാനില്ലെന്ന് നാട്ടുകാർ പറഞ്ഞു.