കടമാന്‍തോട് പദ്ധതി വേഗത്തിലാക്കണം;കര്‍മ്മസമിതി കൃഷിമന്ത്രിക്ക് നിവേദനം നല്‍കി

0

പുല്‍പ്പള്ളി കടമാന്‍തോട് പദ്ധതി വേഗത്തിലാക്കണമെന്ന് കടമാന്‍തോട് കര്‍മ്മസമിതി ചെയര്‍മാന്‍ കെ.എന്‍ സുബ്രഹ്‌മണ്യനും കണ്‍വീനര്‍ ജോസ് നെല്ലേ ടവും കൃഷിമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.കബനിയില്‍ നിന്ന് കേരളത്തിന് 21 ടി.എം.സി ജലം ഉപയോഗിക്കാമെന്ന കാവേരി ട്രൈബ്യൂണല്‍ വിധിയുണ്ടായി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിന് നടപടിയുണ്ടായില്ല,അര ടി.എം.സി ജലം സംഭരിക്കാനുള്ള അണക്കെട്ടാണ് കടമാന്‍തോട്ടിലേക്ക് ശുപാര്‍ശ ചെയ്തത്.മഴക്കുറവും ജലക്ഷാമവും മൂലം കാര്‍ഷിക മേഖല തകര്‍ച്ചയിലേക്ക് നീങ്ങുന്നത് കണക്കിലെടുത്ത് പദ്ധതി നിര്‍മാണം വേഗത്തിലാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!