യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി കെഎസ്ആര്‍ടിസി

0

കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കുന്നതിന് യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി കെഎസ്ആര്‍ടിസി. ഓര്‍ഡിനറി ബസ്സുകള്‍ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിര്‍ത്തുന്നത് ഉള്‍പ്പെടെയാണ് പരിഷ്‌കാരങ്ങള്‍. ഇതോടെ എവിടെ നിന്ന് വേണമെങ്കിലും ബസ്സില്‍ കയറാം. അണ്‍ലിമിറ്റഡ് ഓഡിനറി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും ഇത് നടപ്പിലാക്കുക. പിന്നീട് മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

രാവിലെയും വൈകിട്ടും തിരിച്ച് യാത്രക്കാരെ തീരെ കിട്ടാത്ത ഷെഡ്യൂളുകള്‍ നഗരാതിര്‍ത്തി പുറത്തേക്ക് മാറ്റി സ്റ്റേ സര്‍വീസുകള്‍ ആകും. ഇതിലെ ജീവനക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നുള്ള ദൂരം കണക്കാക്കി കിലോമീറ്ററിന് 2 രൂപ വീതം പ്രത്യേക അലവന്‍സ് നല്‍കും. മാത്രമല്ല ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാര്‍ ഇല്ലാത്ത ഷെഡ്യൂളുകള്‍ ഇനി ഓടിക്കാന്‍ ആകില്ലെന്നും എംഡി ബിജുപ്രഭാകര്‍ നിര്‍ദേശം നല്‍കി. ഓഡിനറി കുറവുള്ള മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പഴയരീതി തുടരാം. ഇന്ധനച്ചിലവ് കുറയ്ക്കാന്‍ നഷ്ടത്തില്‍ ഉള്ള ഷെഡ്യൂളുകള്‍ പരമാവധി സ്റ്റേ സര്‍വീസുകള്‍ ആക്കി മാറ്റും. അഞ്ച് മാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും ക്യാഷ് ലെസ്സ് ടിക്കറ്റ് മെഷീനുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ സൈ്വപ് ചെയ്യാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസ്സുകള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി

Leave A Reply

Your email address will not be published.

error: Content is protected !!