പനമരം ചെറിയ പാലത്തിലൂടെ ബസ് സര്‍വീസ് പുനഃരാരംഭിച്ചു
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് പനമരം ചെറുപുഴ പഴയ പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനഗതാഗതം പൂര്‍ണ്ണമായും തിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനിച്ചെങ്കിലും വലിയ വാഹനങ്ങള്‍ കടത്തിവിടുന്നതിന് നിരോധനം തുടര്‍ന്നു. ഇന്നലെ വീണ്ടും ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അപകടം നടന്ന രണ്ട് ഇടങ്ങളില്‍ താല്‍ക്കാലികമായി കല്ല്’ സൈഡ് കെട്ടിയതിന് ശേഷമാണ് ഗതാഗതം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചത്.