കേരള ഗവ.നഴ്സസ് അസോസിയേഷന്‍ 66-ാമത് സംസ്ഥാന സമ്മേളനം

0

കേരള ഗവ.നഴ്സസ് അസോസിയേഷന്‍ 66-ാമത് സംസ്ഥാന സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 9മണിക്ക് സമ്മേളനം ആരോഗ്യവകുപ്പ് മുന്‍മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.റ്റി നുസൈബ അധ്യക്ഷയാകും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 300പേര്‍ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന കലാസന്ധ്യ എം.എല്‍.എ ഒ. ആര്‍ കേളുവും, ഞായറാഴ്ച രാവിലെ 9മണിക്ക് യാത്രയയപ്പ് അനുമോദന സമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് പി. കെ ശ്രീമതി ടീച്ചറും ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി നാളെ രാവിലെ 10 മണിക്ക് സുല്‍ത്താന്‍ബത്തേരി ടൗണില്‍ വിളംബര്‍ ജാഥ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!