മാനസികാരോഗ്യ വിഭാഗത്തില്‍ കിടത്തി ചികിത്സ ഇനിമുതല്‍ കൂട്ടുരിപ്പുകാരില്ലാതെയും

0

 

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ലഹരി മുക്തി ചികിത്സ ഇനി സര്‍ക്കാര്‍ ഇന്‍ഷുറന്‍സിന് കീഴിലും. മാനസികാരോഗ്യ വിഭാഗത്തില്‍ കിടത്തി ചികിത്സ ഇനിമുതല്‍ കൂട്ടുരിപ്പുകാരില്ലാതെയും.ലഹരി വസ്തുക്കളില്‍ നിന്നും പുതുതലമുറ അടക്കമുള്ളവരെ തിരികെ കൊണ്ടുവരാന്‍ മാനസികാരോഗ്യ വിഭാഗത്തിന്റെ ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിലാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

മാത്രവുമല്ല ഈ വിഭാഗത്തിലെ ചികിത്സകള്‍ ദൈര്‍ഘ്യമേറിയതായതുകൊണ്ട് പലപ്പോഴും ആശുപത്രിയില്‍ രോഗിയെ പരിചരിക്കാന്‍ ആളില്ലാത്ത സാഹചര്യങ്ങളില്‍ രോഗിക്ക് ശരിയായ ചികിത്സ കൃത്യ സമയത്ത് ലഭിക്കുന്നു എന്നുറപ്പുവരുത്തുവാന്‍ കൂട്ടിരിപ്പുകാരില്ലാതെ രോഗിയെ പ്രവേശിപ്പിക്കുവാനുള്ള സൗകര്യം ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു. ലഹരിക്കെതിരെ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ വലിയ കാമ്പയിന്‍ നടക്കുന്ന ഈ സമയത്ത് സമൂഹത്തെ ലഹരിയില്‍ നിന്നും മുക്തരാക്കാനുള്ള ശ്രമത്തിന് ആശുപത്രികളുടെ പങ്കിനോടൊപ്പം തന്നെ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ലഹരി മുക്തി കേന്ദ്രത്തിന്റെ ഉല്‍ഘാടനം ഒക്ടോബര്‍ 25 ന് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ നടക്കും.മാനസികാരോഗ്യ വിഭാഗത്തിന്റെ സേവനങ്ങളുടെ സംശയങ്ങള്‍ക്ക് 8111881079 ല്‍ വിളിക്കാവുന്നതാണ്. പത്ര സമ്മേളനത്തില്‍ സൈക്യാട്രി വിഭാഗം മേധാവി ഡോ. ഷഫീന്‍ ഹൈദര്‍, ഡോ ജിഷ്ണു ജനാര്‍ദ്ദനന്‍,ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരുണ്‍ അരവിന്ദ്, എ ജി എം ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!