ഓണസദ്യക്ക് ഇവ ചേരേണ്ട പോലെ ചേരണം
ഓണസദ്യ എന്ന് പറഞ്ഞാല്‍ തന്നെ ഓണക്കാലത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്. സദ്യയുണ്ടാക്കുന്ന ബഹളവും മറ്റും തന്നെയാണ് ഓരോ ഓണക്കാലത്തും ബാക്കി നില്‍ക്കുന്ന ഓര്‍മ്മ. എത്ര കഴിച്ചാലും മതിയാവാത്ത രുചികരമായ സദ്യയാണ് ഓണത്തിന്റെ ഏറ്റവും വലിയ ഓര്‍മ്മയും. എന്നാല്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ചില രുചികള്‍ ഓണത്തിലുണ്ട്.
ഇതായിരിക്കും പലപ്പോഴും ഓണക്കാലത്ത് ഗൃഹാതുരതയിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്. എന്തൊക്കെ സദ്യ വട്ടങ്ങളാണ് നിര്‍ബന്ധമായും ഓണത്തിന് വേണ്ടത് എന്ന് നോക്കാം. ഇത്തരം വിഭവങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഓണം പൂര്‍ത്തിയാവുകയുള്ളൂ.