കല്‍പ്പറ്റ: ജില്ലയിലെ കാര്‍ഷിക മേഖലയുടെ ദു:ഖം എന്‍.സി.പി. ഏറ്റെടുക്കണമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പി.സി.ചാക്കോ. പുതിയ പ്രസിഡണ്ടായി ഷാജി ചെറിയാന്‍ ചുമതലയേറ്റ ചടങ്ങ് കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അജണ്ടയായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മണ്ഡലങ്ങളിലും ബൂത്തിലും ഉടന്‍ എന്‍.സി.പി. കമ്മിറ്റികളും നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കല്‍പ്പറ്റ വുഡ് ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ എന്‍.സി.പി. അതേസമയം വയനാട് ജില്ലാ പ്രസിഡണ്ടായി ഷാജി ചെറിയാന്‍ ചുമതലയേറ്റു. നിയുക്ത സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. എം.പി. അനിലിന് പരിപാടിയില്‍ സ്വീകരണം നല്‍കി.
സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ: പി.എം. സുരേഷ് ബാബു, ലതിക സുഭാഷ് ,സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.ആര്‍. രാജന്‍, എ .വി .വല്ലഭന്‍ , സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമന്‍, എന്‍.സി.പി. ജില്ലാ സെക്രട്ടറി വന്ദന ഷാജു, അഷ്‌റഫ് പൊയില്‍, ജോണി കൈതമറ്റം, ബേബി പെരുമ്പില്‍, പി.സദാനന്ദന്‍, പി.ഡി.ശശി., എ.കെ. രവി, എന്നിവര്‍ സംസാരിച്ചു. വിവിധ പാര്‍ട്ടികളില്‍ രാജിവെച്ച് എന്‍.സി.പി.യില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണവും നല്‍കി.