ജനത്തെ ദുരിതത്തില്‍ ആഴ്ത്തി റോഡ് പണി :പ്രതിഷേധവുമായി ബിജെപി
മാനന്തവാടി നഗരത്തില്‍ റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും തീരാദുരിതം സമ്മാനിച്ചാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ പരസ്പരം കയ്യൊഴിയുന്നതല്ലാതെ പണി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.ഊരാളുങ്കല്‍ സൊസൈറ്റിയും, അധികാരികളും ഒത്തുകളിക്കുകയാണെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് മണ്ഡലം പ്രസിഡണ്ട് മഹേഷ് വാളാട് കുറ്റപ്പെടുത്തി. ജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ച് റോഡ് പണി മുന്നോട്ടു പോയാല്‍ ശക്തമായ സമരപരിപാടികളുമായി ബിജെപി രംഗത്തിറങ്ങുമെന്നും ജില്ലാ വൈസ് പ്രസിഡണ്ട് മോഹന്‍ദാസ് താക്കീത് നല്‍കി. ജില്ലാ സെക്രട്ടറിമാരായ അഖില്‍ പ്രേം, കണ്ണന്‍ കണിയാരം. ജില്ലാ വൈസ് പ്രസിഡണ്ട് ഇ മാധവന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ശരത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി മുന്‍സിപ്പല്‍ പ്രസിഡന്റ് നിതീഷ് ലോകനാഥ് അധ്യക്ഷനായിരുന്നു.