കുടകിലെ ആദിവാസി തൊഴിലാളികളുടെ ദുരൂഹ മരണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോ – ഓഡിനേഷന്‍ കമ്മിറ്റി
കുടകിലെ ആദിവാസി തൊഴിലാളികളുടെ ദുരൂഹ മരണം, എസ്.സി /എസ്.ടി. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും തൊഴിലാളികളെ മോചിപ്പിച്ച് പുനരധിവാസ സൗകര്യം ഒരുക്കണമെന്നും കോ – ഓഡിനേഷന്‍ ജില്ലാ കമ്മിറ്റി മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ തൊഴില്‍ സാധ്യത ഇല്ലാത്തതിനാലാണ് സ്ത്രീകളടക്കമുള്ള ആദിവാസികള്‍ കുടകില്‍ ജോലി തേടി പോകുന്നത്. പോയവരാകട്ടെ പതിറ്റാണ്ടുകളോളം കൂലിയോ മറ്റ് ജീവിത സൗകര്യങ്ങളോ ഇല്ലാതെ ദുരിതമനുഭവിക്കുകയാണ് .ഇത്തരകാര്‍ക്ക് വര്‍ഷങ്ങളായി വീടുകളിലേക്ക് പോകാനുള്ള അവസരം നിഷേധിച്ചും ലഹരിക്കും ലൈംഗിക ചൂഷണത്തിനും ഇരയാവുകയാണ്. ഇപ്പോഴാകാട്ടെ ഇത്തരക്കാര്‍ തൊഴിലിടങ്ങളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെടുന്നത് കൂടിവരികയുമാണ്. മരണപ്പെടുന്നവരുടെയോ കുടുംബത്തില്‍ തിരികെയെത്താത്തവരുടെ കണക്ക് പോലും ബന്ധപ്പെട്ട അധികാരികളുടെ പക്കലില്ല. കുടുംബനാഥന്‍മാര്‍ തിരികെയെത്താതിനാല്‍ കുട്ടികളുടെ വിദ്യാഭാസം മുടങ്ങുകയും കുടുംബ ജീവിത വഴിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുകയും തൊഴിലിന് പോയവരെ മോചിപ്പിച്ച് പുനരധിവാസം ഉറപ്പ് വരുത്തണമെന്നും എസ്.സി/ എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ പി.കെ.രാധാകൃഷ്ണന്‍, ഡോ.എ.സനില്‍കുമാര്‍, വി.ടി. കുമാര്‍, കെ.എം. ഭാസ്‌ക്കരന്‍, പി.ആര്‍. കൃഷ്ണന്‍ കൂട്ടി, എ.ഗോപകുമാര്‍, ബിനു വീട്ടിക്കമൂല തുടങ്ങിയവര്‍ പങ്കെടുത്തു.