തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഓരോ പഞ്ചായത്തിലും ആറ് പുതിയ കായിക പരിശീലകരെ നിയമിക്കുമെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍. അന്താരാഷ്ട്ര തലത്തിലേക്ക് കേരളത്തിന്റെ കായിക മേഖല ഉയരുമ്പോള്‍ പ്രാദേശിക തലത്തില്‍ കായിക താരങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ ജില്ലാ കായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.