ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍: എടവകയില്‍ സര്‍വേ ആരംഭിച്ചു
എടവക ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവര ശേഖരണം ആരംഭിച്ചു.ജനപ്രതിനിധികള്‍, ബിഎംസി അംഗങ്ങള്‍, സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, എം.എസ്.എസ് ആര്‍ എഫ്, കണ്ണൂര്‍ സര്‍വകലാശാല ജന്തു – സസ്യ ശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രദേശിക നാട്ടറിവ് വിദഗ്ദരെ നേരില്‍ കണ്ട് ഒന്നാം ഘട്ട വാര്‍ഡ് തല സര്‍വേ പൂര്‍ത്തിയാക്കിയത്.
സര്‍വേ വിജയിപ്പിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ബി.എം.സി ചെയര്‍മാന്‍ എച്ച് ബി.പ്രദീപ്, കണ്‍വീനര്‍ എന്‍ അനില്‍ കുമാര്‍ , ജില്ല കോഓര്‍ഡിനേറ്റര്‍ ശ്രീരാജ് കെ, പി ബി.ആര്‍ കോ ഓര്‍ഡിനേറ്റര്‍ പി.ജെ. മാനുവല്‍ എന്നിവര്‍ അഭിനന്ദിച്ചു.സവിശേഷ ജന്തു സസ്യ ജാല മേഖലകള്‍, കാവുകള്‍ ഉള്‍പ്പെ ടുത്തിയുള്ള രണ്ടാം ഘട്ട സര്‍വേ ഒക്ടോബര്‍ പത്തിന് ആരംഭിക്കും.