ഗുരുനാഥനെ ആദരിച്ച് ജുനൈദ് കൈപ്പാണി
ലോക അധ്യാപക ദിനത്തില്‍ തന്റെ ലീഡര്‍ഷിപ്പ് തിരിച്ചറിഞ്ഞ് ക്ലാസ് ലീഡറാക്കിയ ഗുരുനാഥനെ ആദരിച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി. നേതൃഗുണവും പൊതുപ്രവര്‍ത്തന താല്പര്യവും തിരിച്ചറിഞ്ഞു പ്രോത്സാപിച്ച അഞ്ചാംതരത്തിലെ ക്ലാസ് അധ്യാപകനായിരുന്ന റിട്ടയേര്‍ഡ് മലയാളം അധ്യാപകന്‍ പി.ടി സുരേഷ് ബാബു മാസ്റ്ററെ വീട്ടിലെത്തി മധുരവും പൊന്നാടയും നല്‍കിയാണ് ജുനൈദ് കൈപ്പാണി ആദരിച്ചത്.
സമൂഹത്തിന് അവര്‍ അധ്യാപകര്‍ നല്‍കുന്ന സംഭാവനകളെ കുറിച്ച് ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമായി ഈ ദിനചാരണം ഉപയോഗപെടുത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നു ജുനൈദ് വ്യക്തമാക്കി.വിദ്യാഭ്യാസത്തിന്റെ പരിവര്‍ത്തനം ആരംഭിക്കുന്നത് അധ്യാപകരില്‍ നിന്നാണ് എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര അധ്യാപക ദിനത്തിന്റെ പ്രമേയം.