ആയുഷ്മാന്‍ സഭ സംഘടിപ്പിച്ചു
ആയുഷ്മാന്‍ ഭവയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ആയുഷ്മാന്‍ സഭ സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീരാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ശുചീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം അവയവദാനം, രക്തദാനം എന്നിവയുടെ സന്ദേശവും പ്രാധാന്യവും പൊതുജനങ്ങളിലേക്ക് എത്തിക്കുക,ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പുകളും, പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് ആരോഗ്യ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും വിശദീകരിച്ചു നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സഭ സംഘടിപ്പിച്ചത്.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എം അനില്‍കുമാര്‍, അധ്യക്ഷത വഹിച്ച ചടങ്ങില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷക്കീര്‍ ബോധവല്‍ക്കരണ സന്ദേശം നല്‍കി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മത്ത് ഇ കെ, വാര്‍ഡ് അംഗങ്ങളായ പി രാധ, സഫില പടയന്‍, അബ്ദുള്ള .ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഗവണ്‍മെന്റ് ഐടിഐ യിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു