സമൂഹത്തില്‍ പരിഗണന ആവശ്യമുള്ളവരെ പരിധിയില്ലാതെ സ്‌നേഹിക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ സന്നദ്ധ പ്രവര്‍ത്തനമെന്ന് ഗാന രചയിതാവ് പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. യഥാര്‍ത്ഥ സ്‌നേഹം ജീവന്‍ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി നടപ്പാക്കുന്ന സ്പര്‍ശ് പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.. ഓട്ടിസം ബ്രാധിച്ച കുട്ടികള്‍ക്ക് സഹായം നല്‍കി അവര്‍ക്ക് കൈത്താങ്ങാകുന്നതാണ് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്പര്‍ശ് പദ്ധതി.
2022 ലെ ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച സ്പര്‍ശ് പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷമാണ് കല്‍പ്പറ്റയില്‍ നടന്നത്. പത്ത് വര്‍ഷമായി 35- ഓളം പേര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രധാന പദ്ധതികളിലൊന്നാണ് സ്പര്‍ശ് പദ്ധതി. നിലവില്‍ 51 കുട്ടികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ആജീവാനാന്തം സഹായമായി നല്‍കുന്നുണ്ട്. ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കുള്ള പുനരധിവാസ പദ്ധതിയാണ് അടുത്ത ലക്ഷ്യം. വാര്‍ഷികാഘോഷ പരിപാടികള്‍ അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ കല്‍പ്പറ്റ നഗര സഭ ചെയര്‍പേഴ്‌സണ്‍ കെയം തൊടി മുജീബ് അധ്യക്ഷത വഹിച്ചു. സൊസൈറ്റി ഭാരവാഹികളും പ്രവര്‍ത്തകരും ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളുമുള്‍പ്പടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സിവില്‍ സര്‍വ്വീസ് നേടിയ ഷഹാന ഷെറിനെയും നിരവധി ശസ്ത്ര ക്രിയകള്‍ക്ക് വിധേയമായി അതിജീവനം നടത്തുന്ന …,മുനീറ കുപ്പാടിത്തറയെയും ചടങ്ങില്‍ ആദരിച്ചു..