പശുക്കിടാവിനെ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് കൈത്താങ്ങായി വരദൂര്‍ ക്ഷീര സംഘം
പൂതാടിയില്‍ പശുക്കിടാവിനെ സാമൂഹ്യ വിരുദ്ധര്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന സംഭവത്തില്‍, കിടാവിനെ നഷ്ടപ്പെട്ട വീട്ടമ്മക്ക് വരദൂര്‍ ക്ഷീര സംഘം ഭരണസമിതി പശുക്കിടാവിനെ വാങ്ങി നല്‍കി. മാസങ്ങള്‍ക്ക് മുമ്പാണ് ചെറുകുന്ന് കൊവള കോളനിയിലെ പതയ എന്ന വീട്ടമ്മയുടെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനത്തിന് ഇരയാക്കി അതിക്രൂരമായി സാമൂഹിക വിരുദ്ധര്‍ കൊലപ്പെടുത്തിയത്.പഞ്ചായത്തംഗം മിനി ശശി പശു കിടാവിനെ വീട്ടമ്മക്ക് കൈമാറി.
ഇവരുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് വരദൂര്‍ ക്ഷീര സംഘം ഭാരവാഹികള്‍ ഇവര്‍ക്ക് പകരം പശുക്കിടാവിനെ വാങ്ങി നല്കിയത് . ക്ഷീരസംഘം പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ,സെക്രട്ടറി പി പി ബിജു ,ഡയറക്ടര്‍മാരായ സന്തോഷ് മാവറ,സൈമണ്‍ പുതുപറമ്പില്‍ ,
റോയി പോള്‍ , അജയന്‍ ,വിജയന്‍ , ലിന്‍സി , ബീനാ, ഏലിയാമ്മ , മാത്യു പോള്‍ , ഗീതാ സജീവ് തുടങ്ങിയവര്‍ സംസാരിച്ചു .