സമ്മതിദായകരെ ആദരിച്ചു
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മാനന്തവാടി നിയോജക മണ്ഡലത്തില്‍പ്പെട്ട പ്രായമായ സമ്മതിദായകരായ മാര്‍ജന്‍ മറിയം,സുഭദ്ര എന്നിവരെ എ.ഡി.എം എന്‍.ഐ ഷാജുവിന്റെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ പ്രശംസ പത്രം മുതിര്‍ന്ന സമ്മതിദായകര്‍ക്ക് എ.ഡി.എം നല്‍കി. മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എം ഷിബു, ബി.എല്‍.ഒമാരായ ബ്രിജേഷ് കുമാര്‍, ഷൈലജ.എസ്. നായര്‍, താലൂക്ക് ഓഫീസ് ഇലക്ഷന്‍ വിഭാഗത്തിലെ ജീവനക്കാരായ സി.കെ അശ്വന്ത്, സി സന്ദീപ്, വില്ലേജ് അസിസ്റ്റന്റ് എ.കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.