ശുചീകരണത്തില്‍ കൈകോര്‍ത്ത് നാട് 640 കേന്ദ്രങ്ങള്‍ ശുചീകരിച്ചു

0

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘ഒരു മണിക്കൂര്‍ ഒരുമിച്ച് ശുചീകരണം നടന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, മറ്റ് ഏജന്‍സികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 640 മാലിന്യകുമ്പാരങ്ങള്‍ ക്ലീനിംഗ് ഡ്രൈവിലൂടെ ഇല്ലാതായി. ക്യാമ്പയിനിന്റെ ഭാഗമായി നഗരസഭകളിലെ ഒരോ വാര്‍ഡിലെ രണ്ടിടങ്ങളിലും ഗ്രാമപഞ്ചായത്തുകളിലെ ഒരോ വാര്‍ഡിലുമാണ് ക്ലീനിംഗ് ഡ്രൈവ് നടന്നത്. വിവിധ സ്ഥലങ്ങള്‍ സൗന്ദര്യവത്കരിക്കുകയും മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള ബോര്‍ഡ് സ്ഥാപിക്കുകയും മലിനമായ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു.

ജനപ്രതിനിധികള്‍, കുടുംബശ്രീ, വിദ്യാര്‍ത്ഥികള്‍, ഹരിത കര്‍മ്മ സേന, എന്‍എസ്എസ് വളന്റിയേഴ്‌സ്, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കാളികയായി. സ്വച്ഛതാ പക്വാഡ-സ്വച്ഛ താ ഹി സേവ 2023 ന്റെ ഭാഗമായി രാജ്യത്തുടനീളം മെഗാ ശുചീകരണ ഡ്രൈവാണ് നടന്നത്. ഗ്രാമീണ നഗര മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 10 വരെ വിവിധ തരത്തിലുള്ള ശുചീകരണ പരിപാടികള്‍ ജില്ലയിലുടനീളം നടക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!