കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പിടിയിലായി
കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ കഞ്ചാവ് സുലഭമാണെന്നും വയനാട് ജില്ലയിലൂടെ വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരുന്നു എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് 27-09-2023 വൈകിട്ട് 5:00 മണിയോടെ വയനാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളായ ബൈരക്കുപ്പ, മച്ചൂര്‍ ഭാഗങ്ങളില്‍ കേരള-കര്‍ണ്ണാടക എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ വടക്കന്മാളം ഭാഗത്ത് വച്ചു വടക്കന്‍മാളം മല്ലഗൗടെ സ്വാമി (57) എന്നയാളെ ഒരു കിലോയോളം കഞ്ചാവുമായി കര്‍ണ്ണാടക എക്സൈസ് അറസ്റ്റ് ചെയ്തു.
പരിശോധനക്ക് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജിത് ചന്ദ്രന്‍, എച്ച്.ഡി കോട്ട റേഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ ഗീത, വയനാട് എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്പെക്ടര്‍ സുനില്‍ എം കെ മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി കെ മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മേല്‍ കേസ് എന്‍ഡിപിഎസ്, എഫ്ഐആര്‍ നമ്പര്‍ 5/20232024 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുള്ളതാണ്.