പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: സജീവന്‍ കൊല്ലപ്പള്ളിയെ ഇ.ഡി. അറസ്റ്റ് ചെയ്തു
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 26 നായിരുന്നു അറസ്റ്റ്. തുടര്‍ന്ന് 27 ന് കോടതിയില്‍ ഹാജരാക്കിയ സജീവനെ മൂന്നുദിവസത്തേക്ക് കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ്, വിജിലന്‍സ് കേസുകളില്‍ പ്രതിയാണ് സജീവന്‍. തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ ആത്മഹത്യ കുറിപ്പിലും സജീവന്റെ പേരുണ്ട്.