ടൂറിസം ദിനാഘോഷം സംഘടിപ്പിച്ചു
പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ അധ്യാപകന്‍ ബിജീഷ് കെ വിശ്വന്‍ ടൂറിസം ദിനാഘോഷം ഉദ്ഘാടനം ചെയ്തു. അറിവും നാട്ടറിവും എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാര്‍ പ്രകൃതി പഠന ക്ലാസ്, കൃഷിയും ടൂറിസവും സാമൂഹിക വളര്‍ച്ചയും-പൊതു ചര്‍ച്ച, വൃക്ഷത്തൈ പരിപാലനം, ഗ്രാമത്തിലേക്കൊരു യാത്ര എന്നിവ ഇതോടനുബന്ധിച്ചു നടന്നു.
ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ് അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ പിആര്‍ സുരേഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിത്താര ജോസഫ്, അനോഷ്‌ക, ആല്‍ബിന്‍ മനോജ്, ഹരീഷ് ബത്തേരി, അനന്തു ഇരുളം, അലീന സിജു എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. എന്‍എസ്എസ് വളണ്ടിയര്‍മാരായ അനുരാഗ്,സുമേഷ്,ദേവികൃഷ്ണ, ശിവപ്രിയ,അലീന അനീഷ്, കെ എല്‍ നിവേദ്യ, വൈഗദേവ്, മര്‍വഫാത്തിമ, കെ എസ് അശ്വിന്‍, ആര്‍ ജെ ജയശങ്കര്‍,ദേവാനന്ദ്, നബില എന്നിവര്‍ നേതൃത്വം നല്‍കി.