തെരുവുനായ ശല്യത്തിന് പരിഹാരം കാണണം: എംഎസ്എഫ് ബാല കേരളം പരാതി കൈമാറി
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വര്‍ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് കണിയാമ്പറ്റ പഞ്ചായത്ത് ബാലകേരളം പ്രസിഡന്റ് മുഹമ്മദ് സയാന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെപിക്ക് പരാതി നല്‍കി.പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് അക്രമകാരികളായ തെരുവ് നായ്ക്കളെ ഷെല്‍ട്ടറിലേക്ക് മാറ്റുന്ന സംവിധാനം അടക്കം ഒരുക്കണമെന്ന് ബാലകേരളം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സ്‌കൂളിലും മദ്രസയിലും പോകുന്ന കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും വാഹന യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണിയായിരിക്കുകയാണ് തെരുവ് നായ്ക്കള്‍.മുഹമ്മദ് ഹനാന്‍ (കണ്‍വീനര്‍).മുഹമ്മദ് ഹാനിന്‍ . മുഹമ്മദ് ഷിനാസ്.മുഹമ്മദ് ഷാഫി.മുഹമ്മദ് കാസിം.മുഹമ്മദ് ഹിദാഷ് . മുഹമ്മദ് മുനീബ്.രാസിന്‍ പി എന്നിവര്‍ പങ്കെടുത്തു