പ്രകടനങ്ങള്‍ക്കും ഘോഷയാത്രയ്ക്കും പോലീസ് അനുമതിക്ക് ഫീസ് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളിന് മുന്നില്‍ നടത്തിയ ധര്‍ണ ആം ആദ്മി പാര്‍ട്ടി ജില്ല പ്രസിഡന്റ് അജി കൊളാണിയ ഉദ്ഘാടനം ചെയ്തു. 2023 ഒക്ടോബര്‍ 1 മുതല്‍ പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പോലീസ് അനുമതിക്കായി ജില്ല തലത്തില്‍ 10000 രൂപയും, പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2000രൂപയും, സബ് ഡിവിഷന്‍ പരിധിയില്‍ 4000 രൂപ വീതം ആണ് നിശ്ചയിച്ചിരിക്കുന്നത്.
ഈ നടപടിക്കെതിരെയും സേനാംഗങ്ങളെ ദിവസവേതനം ഈടാക്കി സ്വകാര്യ സേവനങ്ങള്‍ക്ക് അയക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ബേബി തയ്യില്‍ അധ്യക്ഷനായി. ഡോ: സുരേഷ്, ഇ.വി. തോമസ്, ഗഫൂര്‍ കോട്ടത്തറ, മുജീബ് മാനന്തവാടി, സല്‍മാന്‍ റിപ്പണ്‍ എന്നിവര്‍ സംസാരിച്ചു.