മീനങ്ങാടി മൂന്നാനക്കുഴി അളകദാവില്‍ ബാലരാമന്റെയും മിനിയുടെയും മകളായ അനുശ്രീയാണ് ഭാവി വരനും കുടുംബത്തോടും ഒപ്പമെത്തി മരത്തൈകള്‍ നട്ടത്.നവംബര്‍ മാസത്തിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്.കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായ മീനങ്ങാടിയില്‍ അതിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തണലിന്റെ റിസര്‍ച്ച് ഫെല്ലോയാണ് അനുശ്രീ.മാവ്, പ്ലാവ് തുടങ്ങി 12 ഇനം ഫലവൃക്ഷത്തൈകളാണ് അനുശ്രീ പച്ചത്തുരുത്തിലേക്ക് സംഭാവന ചെയ്തത്.
അനാവശ്യമായി പണം ദൂര്‍ത്തടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന വിവാഹങ്ങളും, വിവാഹ ഒരുക്കങ്ങളും കണ്‍മുന്നില്‍ നടക്കുമ്പോഴാണ് അനുശ്രീ ബാലരാമന്റെ വിവാഹ ഒരുക്കം മാതൃകയാവുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായ മീനങ്ങാടിയില്‍ അതിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തണലിന്റെ റിസര്‍ച്ച് ഫെല്ലോയാണ് അനുശ്രീ. ഗ്രാമപഞ്ചായത്തിന്റെ സംരക്ഷണത്തിലുള്ള പച്ചത്തുരുത്തില്‍ താന്‍ നല്‍കുന്ന ഫലവൃക്ഷത്തൈകള്‍ വളര്‍ന്ന് ഭൂമിക്ക് തണലേകുമ്പോള്‍ കിട്ടുന്ന സംതൃപ്തി മറ്റെന്തിനേക്കാളും വലുതെന്ന ചിന്തയും തന്റെ ജോലിയുടെ ഭാഗമായി പ്രകൃതിസംരക്ഷണത്തിനായി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുമാണ് അനുശ്രീയെ പച്ചത്തുരുത്തിലേക്കെത്തിച്ചത്.
വീട്ടിലെത്തുന്ന അഥിതികളെ തൈകള്‍ നല്‍കി സ്വികരിക്കാമെന്നായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ പലരും അത് നടുന്നതിനോ പരിപാലിക്കുന്നതിനേ തയ്യാറാവില്ല എന്ന ചിന്തയാണ് വൃക്ഷത്തൈകള്‍ വച്ച് പിടിപ്പിക്കാം എന്ന തീരുമാനത്തിലേക്കെത്തിച്ചത്.. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയെ കാര്‍ന്ന് തിന്നുമ്പോള്‍ എല്ലാവരും മാതൃകയാക്കേണ്ടതാണ് അനുശ്രീയുടെ ഈ മാതൃകയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍ പറഞ്ഞു.