മീലാദ് റാലി നടത്തി.

0

കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ മീലാദ് റാലി നടത്തി.ഒക്ടോബര്‍ 15 വരെ നീളുന്ന കാമ്പയിനിന്റെ ഭാഗമായാണ് റാലി നടത്തിയത്.ഒക്ടോബര്‍ രണ്ടിന് കല്‍പറ്റയില്‍ മീലാദ് സെമിനാര്‍ നടത്തും.കല്‍പറ്റ,ബത്തേരി,മാനന്തവാടി,വൈത്തിരി,കോറോം എന്നിവിടങ്ങളിലാണ് റാലി നടത്തിയത്.അഞ്ചിടങ്ങളിലും റാലിയില്‍ മഹല്ല് ഭാരവാഹികളും കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ്, എസ്.എം.എ,എസ്.ജെ.എം പ്രവര്‍ത്തകരും അണിനിരന്നു.പ്രസിഡന്റ് കെ.ഒ.അഹമ്മദുകുട്ടി ബാഖവി,വൈസ് പ്രസിഡന്റ് കെ.കെ.മുഹമ്മദലി ഫൈസി,സെക്രട്ടറിമാരായ കെ.എസ്.മുഹമ്മദ് സഖാഫി, ആലാന്‍ അന്ത്രു ഹാജി എന്നിവര്‍ വിവിധയിടങ്ങളില്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!