നൂറില്‍ നൂറ് നേട്ടം;വൈത്തിരി പഞ്ചായത്തിനെ ആദരിച്ചു.

0

നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച വൈത്തിരി ഗ്രാമപഞ്ചായത്ത് ടീമിനെ ഹരിതകേരളം മിഷന്‍ ആദരിച്ചു.ക്യാമ്പിയിനിന്റെ ഭാഗമായി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ 100 ശതമാനം യൂസര്‍ ഫീയും 100 ശതമാനം വാതില്‍പ്പടി ശേഖരണവും പൂര്‍ത്തീകരിച്ചു.വൈത്തിരി സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘടാനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു ഗ്രാമപഞ്ചായത്ത് ടീമിന് മൊമന്റോയും വാര്‍ഡുകളിലെ ഹരിതകര്‍മ സേന അംഗങ്ങള്‍ക്കും മെമ്പര്‍ക്കും അനുമോദന പത്രവും കൈമാറി.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ തോമസ്, എന്‍. ഒ ദേവസ്യ, ഒ.ജിനിഷ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ രവി തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതകര്‍മ സേന അംഗങ്ങള്‍,വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, എഡിഎസ്, സിഡിഎസ് കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!