ബസ് യാത്രക്കിടെ ശാരീരിക അസ്വസ്ഥത: വിദ്യാര്‍ത്ഥി മരിച്ചു

0

മാനന്തവാടി പാണ്ടിക്കടവ് മാറത്തു മുഹമ്മദിന്റെയും, ഫാത്തിമ സാജിതയുടെയും മകന്‍ അന്‍ഷാന്‍ എന്ന റിഹാന്‍ (16) ആണ് മരിച്ചത്. മലപ്പുറം പാണക്കാട് സ്‌ട്രെയ്റ്റ് പാത്ത് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ റിഹാന് നാട്ടിലേക്കുള്ള ബസ് യാത്ര മധ്യേ കൊണ്ടോട്ടിക്ക് സമീപം വെച്ച് ശാരീരിക അസ്വസ്ഥതകളനുഭവപ്പെടുകയും, അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടിയിലെത്തിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. സഹോദരങ്ങള്‍: അഥിനാന്‍, ആയിഷ, ഖദീജ, ഷാന്‍ അബൂബക്കര്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!