കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത നിവാരണ പരിശീലനം നല്‍കി
എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കേരള ഫയര്‍ഫോഴ്‌സിന്റെയും എന്‍ഡിആര്‍എഫ് ടീമിന്റെയും നേതൃത്വത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ട്രെയിനിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെയും, അടിയന്തര സാഹചര്യങ്ങളെയും, അപകടങ്ങളെയും എങ്ങനെ നേരിടാമെന്നും കുക്കിംഗ് ഗ്യാസ്,ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പോലുള്ള സൂഷ്മത പുലര്‍ത്തി ഉപയോഗിക്കേണ്ട വസ്തുക്കളെപ്പറ്റിയും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ നല്‍കാവുന്ന പ്രഥമ ശുശ്രുഷകളെപ്പറ്റിയും ക്ലാസുകളും ഡെമോണ്‍സ്ട്രേഷനും ഉണ്ടായിരുന്നു.നാഷണല്‍ സര്‍വീസ് സ്‌കീമും, വുമണ്‍സ് ഡെവലപ്‌മെന്റ് സെല്ലും നേതൃത്വം നല്‍കിയ പ്രോഗ്രാം പ്രിന്‍സിപ്പാള്‍ ഡോ. കെ.പി സാജു ഉദ്ഘാടനം ചെയ്തു.
ഫയര്‍ ഫോഴ്‌സിലെയും എന്‍.ഡി.ആര്‍.എഫിലെയും ഉദ്യോഗസ്ഥരായ ജിജു മോന്‍,അരുണ്‍ ഇ.എസ്,നിബില്‍ ദാസ്,ലിജിത് എം,മുരളീകൃഷ്ണന്‍ ഇ.എസ് ,അജേഷ് വി.ബി ,മിഥുന്‍ കുമാര്‍ എസ് എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ ക്ലാസ്സെടുത്തു. സ്റ്റാഫ് സെക്രട്ടറി അലക്‌സ് എം.ഡി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അജില്‍ സലി,വിമന്‍സ് ഡെവലപ്‌മെന്റ്‌സെല്‍ കോ ഓര്‍ഡിനേറ്റര്‍ സ്വാതി ബിനോസ് എന്നിവര്‍ പ്രസംഗിച്ചു.