ലൈബ്രറി കൗണ്‍സില്‍ യു.പി സ്‌കൂള്‍തല വായനമത്സരം സംഘടിപ്പിച്ചു
ലൈബ്രറി കൗണ്‍സില്‍ യു.പി സ്‌കൂള്‍ തലത്തില്‍ നടത്തുന്ന വായനമത്സരത്തിന്റെ ഭാഗമായി ഒഴുക്കന്മൂല സര്‍ഗ്ഗ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ എ.യു.പി. സ്‌കൂള്‍ വെള്ളമുണ്ടയില്‍ വെച്ച് നടത്തിയ വായനാമത്സരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ജ്യോതി സി അധ്യക്ഷയായിരുന്നു. മത്സരത്തില്‍ മുഹമ്മദ് നാഫി കെ.കെ (ഒന്നാം സ്ഥാനം), ധനജയ് ധനേഷ് (രണ്ടാം സ്ഥാനം), റിസാല്‍ അഹമ്മദ്, അന്വയ ഹരിദാസ് (മൂന്നാം സ്ഥാനം) കരസ്ഥമാക്കി. ഒഴുക്കന്‍മൂല സര്‍ഗ്ഗ ഗ്രന്ഥാലയം സെക്രട്ടറി ബിബിന്‍ വര്‍ഗീസ്, പ്രസിഡണ്ട് ജോയ് വി.ജെ, പി.ടി.എ. പ്രസിഡണ്ട് വിനീഷ് ദേവസ്യ, സജി എ.ജെ, സതീശന്‍ എം, അബ്ദുള്‍ റൗഫ്, അഖില കെ തുടങ്ങിയവര്‍ സംസാരിച്ചു.