മുന്‍ കോണ്‍ഗ്രസ് നേതാവ്  പി.വി ബാലചന്ദ്രന്‍ അന്തരിച്ചു

0

ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി പ്രസിഡണ്ടുമായിരുന്ന പി.വി ബാലചന്ദ്രന്‍ അന്തരിച്ചു. മുന്‍ ഡിസിസി പ്രസിഡണ്ട്,ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ,അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ,ജില്ലാ ബാങ്ക് പ്രസിഡണ്ട് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചപി വി ബാലചന്ദ്രന്‍ കരള്‍ രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്.

തലശ്ശേരി സ്വദേശിയായ കരുണാകരന്‍ നമ്പ്യാരുടെയും നാരായണിയുടെയും മൂത്ത മകനായി 1946 ജനിച്ച പിവി ബാലചന്ദ്രന്‍ കൂത്തുപറമ്പിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് കോളേജ് വിദ്യാഭ്യാസത്തോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് .കെ എസ് യുവിലൂടെ പ്രവര്‍ത്തനമാരംഭിച്ചപി വി ബാലചന്ദ്രന്‍ പിന്നീട് വയനാട്ടിലേക്ക് താമസം മാറുകയും വയനാട്ടില്‍ എത്തിയതിനുശേഷം ആദ്യകാലഘട്ടത്തില്‍ ബിസിനസുകാരനായിരുന്നു. .പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുകയായിരുന്നു .രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സ്വരചേര്‍ച്ച ഉണ്ടാകുകയും ഇതേതുടര്‍ന്ന് സിപിഎമ്മില്‍ ചേരുകയുമായിരുന്നു ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു വരികയുമാണ്.

ഭാര്യ മീനാകുമാരി.മക്കള്‍ മിഥുന്‍ ചന്ദ്ര, മിഷ ചന്ദ്ര. വിദേശത്തുള്ള മക്കള്‍ എത്തിയതിനുശേഷം ശേഷം അമ്പലവയലില്‍ വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ പൊതുദര്‍ശനത്തിന് ശേഷം നരിക്കുണ്ടിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും

Leave A Reply

Your email address will not be published.

error: Content is protected !!