ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

0

വെണ്ണിയോട്ട് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. വെണ്ണിയോട് സ്വദേശി അനീഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 2022ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. കൃത്യത്തിനുശേഷം മുകേഷാണ് പോലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ സ്വീകരണമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മൂക്കും ചൂണ്ടും ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ അടിയേറ്റ് തകര്‍ന്നിട്ടുണ്ട്. അനിഷയ്ക്കു വെട്ടേറ്റതായും സംശയമുണ്ട്. പെയിന്റിംഗ് തൊഴിലാളിയാണ് മുകേഷ്. അനിഷ പനമരത്ത് വസ്ത്രാലയത്തില്‍ ജീവനക്കാരിയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനിഷ പനമരം പുലച്ചിക്കുനി സ്വദേശിനിയാണ്. പ്രണയത്തിലായിരുന്ന മുകേഷും അനിഷയും 2022 നവംബറിലാണ് വിവാഹിതരായത്. മുകേഷിന്റെ മാതാവ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ് ഇവര്‍. മുകേഷിന്റെ പിതാവ് നേരത്തേ മരിച്ചതാണ്. ഭാര്യയിലുള്ള സംശയമാണ് മുകേഷിനെ ക്രൂര കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന അനുമാനത്തിലാണ് നാട്ടുകാര്‍. മുകേഷ് പോലീസ് കസ്റ്റഡിയിലാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!