ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം: പ്രാരംഭ യോഗം ചേര്‍ന്നു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബ്ലോക്ക് ഡവലപ്‌മെന്റ് സ്ട്രാറ്റജി തയ്യാറാക്കുന്നതിനുള്ള പ്രാരംഭയോഗം ചേര്‍ന്നു.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രോജക്ട് ഡയറക്ടര്‍ സി.കെ അജീഷ്, ജില്ലാ ഡപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍ പി.ആര്‍ രത്നേഷ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കാന്‍,മാനവ സാമൂഹിക വികസന സൂചികകള്‍ ഉയര്‍ത്താന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് എ.ബി.പി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉള്‍പെടെ പത്ത് ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ ഹൈദരബാദില്‍ നടന്ന പരിശീലനം പൂര്‍ത്തിയാക്കി.സെപ്തംബര്‍ 23 ന് ചിന്തന്‍ ശിവിര്‍ ചേര്‍ന്ന് ബ്ലോക്ക് ഡവലപ്‌മെന്റ് സ്ട്രാറ്റജിക്ക് അന്തിമ രൂപമാക്കും.
ആരോഗ്യം,വിദ്യാഭ്യാസം,കൃഷി,അടിസ്ഥാന വികസനം,സാമൂഹ്യസേവനം എന്നീ അഞ്ച് തീമുകളിലായി 39 സൂചകങ്ങളാണ് ആസ്പിരേഷന്‍ ബ്ലോക്ക് പ്രോഗ്രാമിലുള്ളത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ സുരേഷ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.