വയനാട് മെഡിക്കല്‍ കോളേജിന് മടക്കിമലയില്‍ കൈമാറിയ 50 ഏക്കര്‍ ഭൂമിയില്‍ നിന്ന് വിളവെടുപ്പിന് പാകമായ കാപ്പി വീണ്ടും മോഷണം പോയി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന കാപ്പിയാണ് അജ്ഞാതര്‍ പറിച്ചു കടത്തിയത്. സര്‍ക്കാറിന് വരുമാനമാകേണ്ട കാപ്പി പറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരുകയാണ് വിവിധ വകുപ്പുകള്‍. ഈ മാസം 16 ന് ലേലത്തില്‍ വയ്ക്കാന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്ന് വൈത്തിരി തഹസില്‍ദാര്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ 50 ഏക്കറിലെ കാപ്പിതോട്ടത്തിലെ മിക്ക ചെടിയിലെയും കാപ്പി പറിച്ചിരിക്കുന്നു. വയനാടിന്റെ സ്വപ്ന പദ്ധതിയായ മെഡിക്കല്‍ കോളേജിനോട് ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥഥയാണ് ഈ സംഭവം നമ്മോടു വിളിച്ച് പറയുന്നു. കഴിഞ്ഞ വര്‍ഷവും ലക്ഷങ്ങള്‍ വിലമതിക്കുന്ന കാപ്പി മോഷണം പോയ സംഭവം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നാല്‍ അനുഭവങ്ങളില്‍ നിന്നും അധികൃതര്‍ പാഠം പടിച്ചില്ലന്ന് ഇതില്‍ നിന്നും വ്യക്തമാണ്.