വിജയ അക്കാദമിയുടെ സില്‍വര്‍ ജൂബിലി ആഘോഷം
പനമരം: നിരവധി പ്രമുഖര്‍ പഠനം നടത്തിയ പനമരത്തെ ആദ്യകാല കോളേജായ പനമരം വിജയ അക്കാദമിയുടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. ആഘോഷം പ്രമാണിച്ച് കുട്ടികളുടെ കലാപരിപാടികളും, പ്രശസ്ത വയലിനിസ്റ്റായ സ്റ്റിനീഷ് & ടീം ഒരുക്കിയ വയലിന്‍ ഫ്യൂഷനും ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പി. മധു അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചയത്ത് മെമ്പര്‍ പി.കെ. അസ്മത്ത്, പനമരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാമചന്ദ്രന്‍, ചിത്ര, ദേവകുമാര്‍, ദാമോദരന്‍, ജയചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.