ഏദന്‍ വാലി എസ്റ്റേറ്റില്‍ വീണ്ടും കടുവ
വാകേരി ഏദന്‍ വാലി എസ്റ്റേറ്റില്‍ വീണ്ടും കടുവ സാന്നിധ്യം .രാവിലെ എസ്റ്റേറ്റില്‍ജോലിക്കെത്തിയ തൊഴിലാളികള്‍ക്ക് നേരെ കടുവ ചീറിയടുത്തു.തൊഴിലാളികളായ ശാരദ ,ഇന്ദിര, എന്നിവര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.കടുവയെ കണ്ടതോടെ തൊഴിലാളികള്‍ ഭീതിയിലാണ്.കഴിഞ്ഞ വര്‍ഷം എസ്റ്റേറ്റില്‍ നിന്ന് ഒരു കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു. അടിയന്തിരമായി കടുവയെ കൂട് സ്ഥാപിച്ച് പിടികൂടുന്നതിനുള്ള നടപടികള്‍ ഉണ്ടാവണമെന്ന്നാട്ടുകാര്‍ ആവശ്യപ്പെട്ടു .