ബൈക്കില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി
കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും (കെഇഎംയു) സുല്‍ത്താന്‍ ബത്തേരി അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.ബി. ബാബു രാജിന്റെ നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ ഡിപ്പോ കടവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ കെഎല്‍ 20 പി 7632 പള്‍സര്‍ 180 ബൈക്കിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തിയതിന് കേണിച്ചിറ താഴമുണ്ട സ്വദേശികളായ താഴാനിയില്‍ കിരണ്‍ (20), കൊള്ളിയില്‍ വീട്ടില്‍ പ്രവീണ്‍ (28), എന്നിവരെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. കഞ്ചാവ് കടത്തുവാന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. കേണിച്ചിറ ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണ് പിടിയിലായവര്‍.