കടുവയെ കണ്ട് യുവാവ് ഭയന്ന് വാഹനം നിര്‍ത്തുന്നതിനിടയില്‍ മറിഞ്ഞ് നിസാരപരിക്ക്
റോഡ് മുറിച്ചുകടക്കുന്ന കടുവയെ കണ്ട യുവാവ് ഭയന്ന് വാഹനം നിര്‍ത്തുന്നതിനിടയില്‍ മറിഞ്ഞ് നിസാരപരിക്ക്. തിരുനെല്ലി ടെംബിള്‍എംബ്ലോയ്സ് സൊസൈറ്റി ജീവനക്കാരന്‍ ചെറിയ ആക്കോല്ലി രഘുവാണ് സൊസൈറ്റിയിലേക്ക് ജോലിക്ക ്പോകുന്നതിനിടയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ തിരുനെല്ലി കാളാംങ്കോട് വനപാതയില്‍ വച്ച് കടുവയുടെ മുമ്പില്‍പ്പെട്ടത്. കൈയ്ക്കും, കാലിനും പരിക്കേറ്റ രഘു അപ്പപ്പാറ എഫ്.എച്ച്.സിയില്‍ ചികില്‍ത്സ തേടി.വിവരം ലഭിച്ചതനുസരിച്ച് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.പി അബ്ദുള്‍ ഗഫുറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഒരു വര്‍ഷമായി പ്രദേശത്തുളള 20ഓളം ആടുകളെയും രണ്ടു പശുവിനെയും കടുവ കൊന്നിട്ടുണ്ട്.