എന്‍.എസ്.എസ് കരയോഗം കുടുംബ സംഗമം നടത്തി
മാനന്തവാടി ടൗണ്‍ എന്‍.എസ്.എസ് കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു. യൂണിയന്‍ മന്ദിരത്തില്‍ നടന്ന സംഗമം കരയോഗം പ്രസിഡണ്ട് ഡോ.പി നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.എ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി രാമകൃഷ്ണന്‍ നായര്‍, എന്‍.കെ രാജീവന്‍, ഇ.പി രമണി, വി.കെ ദാമോദരന്‍, എം.പി സ്വദേശന്‍, വിദ്യാദരന്‍ വൈദ്യര്‍, ഇ.കെ ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. കലാവിരുന്നും നടന്നു.