39-ാമത് ജില്ലാ ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് ജനുവരി 28 മുതല്‍

0

മാനന്തവാടി ഡയാന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 39-ാമത് ജില്ലാ ഷട്ടില്‍ ബാഡ്മിന്റന്‍ പ്രൈസ് മണി ടുര്‍ണ്ണമെന്റ് ജനുവരി 28 മുതല്‍ ഫെബ്രുവരി 4 വരെ നടക്കും. ജില്ലയിലെ ഏറ്റവും മികച്ച ടൂര്‍ണ്ണമെന്റിനുള്ള എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയ്യതി ജനുവരി 20 ആണെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അണ്ടര്‍ 11, 13, 15, 17, 19 വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സിംഗിള്‍സും, ഡബ്ബിള്‍സും, സീനിയര്‍ വിഭാഗത്തില്‍ മെന്‍സ് മാസ്റ്റേഴ്‌സ് (35 വയസിനു മുകളില്‍ ) വെറ്ററന്‍സ് (45 വയസിനു മുകളില്‍ ), വിമന്‍ സിംഗിള്‍സ്, ഡബ്ബിള്‍സ്, മിക്‌സഡ് ഡബ്ബിള്‍സ്, എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് പ്രൈസ് മണിയും, എവര്‍റോളിംഗ് ട്രോഫിയും സമ്മാനമായി നല്‍കും. അമ്പതിനായിരം രൂപ പ്രൈസ് മണി നല്‍കുന്ന ജില്ലയിലെ മികച്ച ടൂര്‍ണ്ണമെന്റുകളിലൊന്നാണെന്നും ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. സിംഗിള്‍സ് 300,ഡബ്ബിള്‍സ് 500 രൂപ എന്‍ട്രി ഫീസ് ഉണ്ടായിരിക്കും. എന്‍ട്രികള്‍ ഡയാന ക്ലബ്ബ്, മാനന്തവാടി കോഴികോട് റോഡിലെ ഡന്റല്‍ ക്ലീനിക്ക് എന്നിവിടങ്ങളില്‍ നല്‍കാം, കൂടുതല്‍ വിവരങ്ങള്‍ക്ക് 9447204024,04935-241992 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് ഡോ.സി.കെ.രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ.രമേശ്, ട്രഷറര്‍ സി.കെ.ഗോപാലകൃഷ്ണന്‍, ഡോ. പി.സി. സജിത്ത്, പി.കെ. വെങ്കിട സുബ്രമണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
00:25