നിപ പ്രതിരോധം : ജില്ലയില്‍കണ്‍ട്രോള്‍ റൂം തുറന്നു
കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലയായ വയനാട്ടിലും രോഗപ്രതിരോധവും നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കി. ഇതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്പര്‍:04935240390
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വൈലന്‍സിനും നേതൃത്വം നല്‍കുന്നതിനും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ഫലപ്രദമായി നേരിടുന്നതിനും ജില്ലയിലെ പ്രോഗ്രാം ഓഫീസര്‍മാരെയെല്ലാം ഉള്‍പ്പെടുത്തി 15 കോര്‍ കമ്മറ്റികള്‍ രൂപീകരിച്ചു. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ ആരോഗ്യവകുപ്പിനെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു.