ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ചയാള്‍ പിടിയില്‍
തോണിച്ചാല്‍ മലക്കാരി ശിവക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീമും, സംഘവും അറസ്റ്റു ചെയ്തു. കോഴിക്കോട് കൊടിയത്തൂര്‍ നെല്ലിക്കാപറമ്പ് വെള്ളാരം തടത്തില്‍ വീട്ടില്‍ വി എസ് ജസ്റ്റിന്‍ (19) ആണ് പിടിയിലായത്. നിലവില്‍ കാപ്പുംകുന്ന് താമസിച്ചു വരുന്ന ജസ്റ്റിന്‍ ഇന്നലെ രാത്രിയിലാണ് മോഷണം നടത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യത്തിന്റേയും, മറ്റ് സൂചനകളുടേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതി വലയിലാകുകയായിരുന്നു.എസ്‌ഐമാരായ സോബിന്‍, മിനിമോള്‍, എസ് സി പി ഒ മാരായ സെബാസ്റ്റ്യന്‍, ജിജേഷ് ജോര്‍ജ്, ഷംസുദ്ധീന്‍, റോയ്‌സണ്‍, വിപിന്‍, സി പി ഒ മാരായ അഫ്‌സല്‍, റോബിന്‍, സരിത്, ചന്ദ്രകുമാര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.