സംരംഭകത്വ വികസന പരിശീലനം ആരംഭിച്ചു

0

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതിയ സംരംഭം തുടങ്ങുന്നവര്‍ക്കായി 15 ദിവസം നീണ്ടു നില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലനം തുടങ്ങി. ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കായി ആവിഷ്‌കരിച്ചിട്ടുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ വിവിധ വകുപ്പുകളുടെ ലൈസന്‍സുകള്‍, അനുമതി പത്രങ്ങള്‍ എന്നിവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, ബാങ്ക് വായ്പ വിപണന സാധ്യതകള്‍, പ്രൊജക്ട് പ്രിപ്പറേഷന്‍, എന്നീ മേഖലകളില്‍ വിദഗ്ദര്‍ ക്ലാസ്സുകള്‍ നയിച്ചു.

അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ യുവതീ യുവാക്കള്‍, പ്രവാസികള്‍, പ്രവാസ ജീവിതം അവസാനിപ്പിച്ച് വന്നവര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തി. വൈത്തിരി ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ലീന സി. നായര്‍, ജില്ലാ വ്യവസായ കേന്ദ്രം കെ.എ.എസ് അഖില സി. ഉദയന്‍, ഉപജില്ല വ്യവസായ ഓഫീസര്‍ ആര്‍.അതുല്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!